സ്കൂട്ടറില്‍ ബൈക്കിടിച്ച് പാചകതൊഴിലാളി മരിച്ചു

കരുനാഗപ്പള്ളി . അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കരുനാഗപ്പള്ളി ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തൊടിയൂർ, വേങ്ങറ ചക്കാലത്തക്കതിൽ പുത്തൻവീട്ടിൽ, നൗഷാദ് (45) ആണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് (ഞായറാഴ്ച) തൊടിയൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മാലുമേൽകടവ് പാലത്തിന് സമീപം പുല്ലമ്പള്ളി കാവിനടുത്തു വെച്ചായിരുന്നു അപകടം. പാചക തൊഴിലാളിയായ നൗഷാദ് ജോലി കഴിഞ്ഞ് മകൻ അൻസിലിനൊപ്പം ആക്ടീവയിൽ വരുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.

ഒപ്പം യാത്ര ചെയ്തിരുന്ന മകൻ അൻസിൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് നൗഷാദിനെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെ മരണപ്പെട്ടു. ഭാര്യ: ഹിദായത്ത് (അംഗനവാടി ഹെൽപ്പർ) മക്കൾ: അൻസാന, അൻസിൽ