പൂവത്തൂർ എൽ.പി.എസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്‌കൂൾ പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽ. പി. സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മുനിസിപ്പാലിറ്റിയിലെ അഞ്ച് അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായെന്നും ഇരുപത് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സ്‌കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു.
നെടുമങ്ങാട് നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളിലായി 385 കുട്ടികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. എല്ലാ കുട്ടികൾക്കും മന്ത്രിയുടെ സ്നേഹസമ്മാനമായി വർണ്ണ കുടകളും നൽകി.