ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ തീരദേശ അടിയന്തരസഹായ പുസ്തകം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ജില്ലയിലെ തീരദേശ വില്ലേജുകള്‍ക്ക് കീഴില്‍ വരുന്ന അടിയന്തര കാര്യ നിര്‍വഹണത്തിനുമായി പ്രധാനപ്പെട്ട വകുപ്പുകള്‍, ജനപ്രതിനിധികള്‍, ആശുപത്രികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ തീരദേശ മണ്ഡലങ്ങളിലെ പോലീസുദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.