തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. യുഎൻ എംപ്ലോയ്മെന്റ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പൊലീസാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.