കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം നടത്തുന്ന രണ്ട് യുവാക്കളെ വെള്ളറട പൊലീസ് പിടികൂടി. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി (18) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 11ന് രാത്രി തേക്കുപാറ സ്വദേശി സുരേന്ദ്രന്റെ ബൈക്കും ബുധനാഴ്ച കത്തിപ്പാറ കൂട്ടപ്പൂ എന്നിവിടങ്ങളില്‍ നിന്നുള്ള ബൈക്കുകളും ഇരുവരും മോഷ്ടിച്ചു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബാലരാമപുരം സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇവര്‍ തിരികെ വീട്ടിലെത്തി നാട്ടുകാര്‍ക്ക് നേരെ അസഭ്യം വിളിക്കുകയും വാക്കേറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് പരിസരവാസികള്‍ വെള്ളറട പൊലീസിനെ അറിയിച്ചതിന് തുടര്‍ന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടാക്കളാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്നും മോഷ്ടിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.