വായന ദിനത്തോടനുബന്ധിച്ച് വായനയുടെ മധുരം എന്ന പേരിൽ എസ് വൈ എസ് നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി വർക്കല സോണിന് കീഴിൽ പ്രഭാഷണം സംഘടിപ്പിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് സഖാഫി,സയ്യിദ് മുഹമ്മദ് ജൗഹരി,നിസാറുദ്ദീൻ കാമിലി,അനീസ് സഖാഫി,നൗഫൽ മദനി, സിയാദ് വെള്ളൂർക്കോണം,അഹ്‌മദ് ബാഖവി എന്നിവർ നേതൃത്വം നൽകി.
എഴുത്തിലും വായനയിലും തൽപരരായ ആളുകളെ തിരഞ്ഞെടുത്ത് റീഡേഴ്സ് ക്ലബ്ബ് എന്ന പേരിൽ എല്ലാ മാസവും വിവിധ സ്ഥലങ്ങളിൽ സംഗമങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ഐ പി ബി ബുക്സ് പ്രസിദ്ധീകരിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മതം,രാഷ്ട്രം,ദേശീയത, ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എം ഗംഗാധരന്റെ
ഗാന്ധി ഒരന്വേഷണം,
ഡോ. ശശി തരൂരിന്റെ ഇന്ത്യ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട്, രാമചന്ദ്ര ഗുഹയുടെ ദേശസ്നേഹികളും പക്ഷപാതികളും, സുകുമാർ അഴീക്കോടിന്റെ ഇന്ത്യയും ചിന്തയും