ഇനി സഞ്ജുവിന്റെ കാലം! സീനിയേഴ്സ് പുറത്തിരിക്കും; ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക്, മത്സരക്രമം അറിയാം

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിലേക്ക്. ഓഗസ്റ്റ് 18, 20, 23 തിയതികളില്‍ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ അയലന്‍ഡില്‍ കളിക്കുക. ക്രിക്കറ്റ് അയര്‍ലന്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡബ്ലിനിലാണ് മത്സരങ്ങള്‍. ഒരു വര്‍ഷത്തിനിടെ ടീം ഇന്ത്യയെ വീണ്ടും അയര്‍ലന്‍ഡിലേക്ക് ക്ഷണിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് വാറന്‍ ഡിട്രോം വ്യക്തമാക്കി.

യുവനിരയെ ഉള്‍പ്പെടുത്തികൊണ്ടുള്ള ടീമിനെയാവും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവരെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനും സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനും ആയേക്കും. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്ന ടീമിനെ അയര്‍ലന്‍ഡ് പര്യടനത്തിനും നിലനിര്‍ത്താനാണ് സാധ്യത.


വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് സൂചന. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമ്പോള്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ മുഹമ്മദ് ഷമിയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കും.വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് സൂചന. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമ്പോള്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ മുഹമ്മദ് ഷമിയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കും.രോഹിത്തിന് വിശ്രമം അനുവദിക്കുന്നതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും നിലനിര്‍ത്താനിടയുണ്ട്. ഇവരിലൊരാള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്താത്ത സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി സഞ്ജുവിന് ജിതേഷ് ശര്‍മയോട് മത്സരിക്കേണ്ടി വരും