ഗൃഹനാഥനെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉരുകുന്നു ഗ്രീൻ വാലി ഹോട്ടലിന് സമീപം ജോർജ് ഭവനിൽ ജോയിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുരയിടത്തിലെ സോളാർ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റതാകാം കാരണം എന്നാണ് പ്രാഥമിക നിഗമനം. തെന്മല പോലീസ് അന്വേഷണം ആരംഭിച്ചു.