*കുട്ടികളെ ആവേശം കൊള്ളിച്ചു കൊണ്ട് തോന്നയ്ക്കൽ സ്കൂളിൽ പുസ്തകമേള*

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായ ജൂൺ 20, 21 തീയതികളിലായി തോന്നയ്ക്കൽ സ്കൂളിൽ മാതൃഭൂമി ബുക്ക്സിന്റെ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നു. സ്കൂൾ ജെ.ആർ.സി യൂണിറ്റാണ് ഇതിന് നേതൃത്യം നൽകുന്നത്. വൈവിധ്യമാർന്ന ധാരാളം പുസ്തകങ്ങൾ ഇടം പിടിച്ച മേളയിൽ 10 % റിഡക്ഷനിൽ പുസ്തകങ്ങൾ വാങ്ങാവുന്നതാണ്. ജൂൺ 20 ന് രാവിലെ സംഘടിപ്പിച്ച ലളിതമായ ഉദ്ഘാടന ചടങ്ങിൽ ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വേണുഗോപാലൻ നായർ JRC കേഡറ്റായ ആൽഫിയയ്ക്ക് പുസ്തകം നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ. നസീർ A. അധ്യക്ഷത വഹിച്ച ചടങ്ങിൽ SMC ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രാജേന്ദ്രൻ, HM ശ്രീ. സുജിത്ത് A, HS വിഭാഗം സ്റ്റാഫ്പ്രതിനിതി ശ്രീമതി. ബീന എന്നിവർ സംസാരിച്ചു. ശ്രീമതി. ദിവ്യ നന്ദി പ്രകാശിപ്പിച്ചു.

3.30 ന്‌ ശേഷം രക്ഷിതാക്കൽക്ക് മേള സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.