ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ ഓഫീസിന്‍റെ ചുമതല സ്വാമി വിരജാനന്ദഗിരി ഏറ്റെടുത്തു. ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ ഏഴു വര്‍ഷം പഠനം പൂര്‍ത്തിയാക്കി 2022- ലെ ചിത്രാപൗര്‍ണ്ണമി വേളയിലാണ് സംന്യാസ ദീക്ഷ സ്വീകരിച്ചത്. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡിന്‍റെ തീരുമാന പ്രകാരമാണ് നിയമനം.
ട്രസ്റ്റ് പ്രസിഡന്‍റിന്‍റെ സാന്നിദ്ധ്യത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിയമനരേഖ കൈമാറി. ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ജ്ഞാനതീര്‍ത്ഥ, സ്വാമി അംബികാനന്ദ, സ്വാമി വീരേശ്വരാനന്ദ , ജനറല്‍ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറി മങ്ങാട് ബാലചന്ദ്രന്‍ , മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോണ്‍- 9048455332