ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. ഇതോടെ എഞ്ചിനിയറുടെ വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയർ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തത്. അന്വേഷണ ചുമതലയുള്ള സിബിഐ സംഘം തിങ്കളാഴ്ച അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയതോടെ വീട് സീൽ ചെയ്യുകയായിരുന്നു. ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം.