വാഹനങ്ങളിലെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തുംഎഐ ക്യാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി തുടങ്ങി ആറ്റിങ്ങൽ ആർ.ടി.ഒ.

ആറ്റിങ്ങൽ:വാഹനങ്ങളിലെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തും
എഐ ക്യാമറകളെ കബളിപ്പിച്ചു നിരത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുപിടിച്ച് നടപടി തുടങ്ങി. ഇന്ന് നടന്ന സ്പെഷ്യൽ ഡ്രൈവിൽ ആറ്റിങ്ങൽ ആർടിഒയുടെ പരിധിയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്നു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ആറ്റിങ്ങൽ ആർടിഒ സാജൻ ജി യുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ എസ് ശങ്കർ
 രാജേഷ് ആർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.
വാഹനങ്ങൾ ഒക്കെ തന്നെയും രൂപമാറ്റം വരുത്തിയും എ ഐ ക്യാമറകളെ കബളിപ്പിക്കുന്ന വിധത്തിലുള്ള നമ്പർ പ്ലേറ്റുകളും ആണ് ഉപയോഗിക്കുന്നത്. ക്യാമറകളുടെ അടുത്തെത്തുമ്പോൾ പുറകിൽ ഇരിക്കുന്ന ആൾ നമ്പർ പ്ലേറ്റ് മടക്കി അകത്തേക്ക് വയ്ക്കും. ക്യാമറ കഴിയുമ്പോൾ വീണ്ടും പൂർവ്വസ്ഥിതിയിലാക്കും. അതിനു വേണ്ടി അവർ പ്രത്യേകം സംവിധാനങ്ങളാണ് ഇരുചക്ര വാഹനങ്ങളിൽ ചെയ്തിരിക്കുന്നത്. ചിലർ കറുത്ത ടേപ്പ് കൊണ്ട് മാസ്ക് ചെയ്യാറുണ്ട്. ആർടിഒ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ട് പോലും ഇക്കൂട്ടർ നിർത്താറില്ല. വരും ദിവസങ്ങളിൽ നിരത്തുകളിൽ പരിശോധന ശക്തമാക്കാനാണ് ആറ്റിങ്ങൽ ആർടിഒയുടെ തീരുമാനം.