കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലൂരമ്പാറ സ്വദേശി ആനന്ദ് വിത്സന്‍ (25) ആണ് മരിച്ചത്. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആനന്ദിന്റെ ദാരുണാന്ത്യം.ബുധനാഴ്ച രാവിലെ 10 മണിയോടെ കുന്ദമംഗലം ടൗണില്‍വെച്ചായിരുന്നു അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സിന്റെ പിറകിലായി സഞ്ചരിക്കുകയായിരുന്നു ബൈക്ക് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ആനന്ദ് വിത്സന്റെ പിതാവ് മരിച്ചത്. തിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മാതാവ്- മേഴ്‌സി, ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.