വിശ്വമഹാകവി രവീന്ദ്രനാഥടാഗോര്‍, ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ്, സ്വാമി ശ്രദ്ധാനന്ദജി, ആചാര്യ വിനോബ ഭാവെ തുടങ്ങിയവര്‍ ഗുരുദേവനെ സന്ദര്‍ശിച്ചതും 1925 മാര്‍ച്ച് 12 ന് ഗുരുദേവനെ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി ഒരു രാത്രി വിശ്രമിച്ചതും വൈദികമഠത്തിലായിരുന്നു, 1928 സെപറ്റംബര്‍ 20-ന് ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചതു ഇവിടെ വച്ചായിരുന്നു.
ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര ഊന്നുവടി തുടങ്ങിയ ദിവ്യവസ്തുക്കള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനാവുന്നതും വൈദികമഠത്തിലാണ്. ഇവിടെയുള്ള കെടാവിളക്ക് ഭക്തി വര്‍ദ്ധിപ്പിക്കുന്നു. ഗുരുദേവന്‍റെ അദൃശ്യസാന്നിദ്ധ്യം ഭക്തര്‍ക്ക് ഇവിടെ അനുഭവിക്കാനാകുന്നു. സദാസമയവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഇവിടെ വിശ്വാസികള്‍ എത്തിച്ചേരുന്നു. ഗുരുദേവ ജയന്തി മുതല്‍ മഹാസമാധി വരെയുള്ള കാലയളവിലെ ജപയജ്ഞവും ഇവിടെയാണ് നടക്കുക. നവീകരണ ജോലികള്‍ വൈകാതെ പൂര്‍ത്തീകരിച്ചു മുന്‍ കാലങ്ങളിലെന്നപോലെ ഭക്തര്‍ക്ക് ആരാധനയ്ക്കായി പ്രവേശനം അനുവദിക്കും.