3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാർത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകർച്ച വ്യാധികളിൽ പ്രായമാവരും മറ്റ് രോഗമുള്ളവർക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ല.സംസ്ഥാനതലത്തിൽ നൽകുന്ന കണക്കിൽ മരിച്ചവരുടേ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തിൽ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ ഓരോന്നിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് കൃത്യമായ വിവരം അനിവാര്യമായ പകർച്ചവ്യാധിക്കാലത്തും അജ്ഞാതം.