തെരുവ് നായ പെരുകുന്നു ഒരു നടപടിയും എടുക്കാതെ വർക്കല നഗരസഭ...

ദിനം പ്രതി സംസ്ഥാന വ്യാപകമായി തെരുവ് നായ ആക്രമണത്തിന്റെ ധാരാളം വാർത്തകൾ ആണ് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പിഞ്ചുകുഞ്ഞിനെ വീടിന്റെ മതിൽ കടന്ന് അകത്തുകയറിയ നായ്ക്കൾ കടിച്ചു കീറുന്നത് നമ്മൾ നെഞ്ചിടിപ്പോടെ കണ്ടതാണ്.. വർക്കലയുടെ പല പ്രാദേശങ്ങളിലും ഈ ആക്രമണം നമുക്ക് പ്രതീക്ഷിക്കാം.. അപ്പോൾ ഉദ്യോഗസ്ഥ വൃന്ദം കണ്ണ് തുറന്നാൽ മതി.. രണ്ട് ദിവസം മുൻപ് 
വർക്കല നഗരസഭ പ്രദേശത്തെ തെരുവ് നായ്ക്കളുടെആക്രമണത്തിൽ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കുന്നതിന് നഗരസഭ ഒരു നടപടിയും കൈകൊള്ളാത്തത്തിൽ പ്രതിഷേധിച്ചു ബിജെപി കൗൺസിലർന്മാർ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു ..എബിസി പ്രോഗ്രാം പ്രതിരോധ കുത്തിവെപ്പ് തുടങ്ങി എല്ലാ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ചക്കെതിരെയാണ് ധർണ നടന്നത്.
എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

നൂറ് കണക്കിന് ചെറിയ കുട്ടികൾ പഠിക്കുന്ന വർക്കല എൽ പി ജി എസ്സ് സ്കൂളിന്റെ ഗേറ്റിന് മുന്നിൽ തന്നെ പത്തോളം ആക്രമകാരികളായ നായകളെ കാണാം കൂടാതെ 22 ആം വാർഡിൽ പെട്ട ആലിയിറക്കം റോഡിൽ 25 ഓളം പട്ടികൾ ആണ് തെരുവ് ഭരിക്കുന്നത്‌. ഇരുചക്രവാഹങ്ങൾക്ക് നേരെ സ്ഥിരം പാഞ്ഞടുക്കുന്ന ഇവറ്റകൾ മൂലം നിർവധി അപകടങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.വർക്കല ഹൈ സ്കൂളിന്റെ പരിസരം, ജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട, പാപനാശം, മുണ്ടയിൽ റോഡ്, മൈതാനം ടൗൺ, റെയിൽവേ സ്റ്റേഷൻ, ശിവഗിരി, നടയറ, പഴയചന്ത, പുന്നമൂട് എല്ലായിടത്തും നൂറ് കണക്കിന് തെരുവ് നായകളാണ് പ്രദേശങ്ങൾ അടക്കിഭരിക്കുന്നത്‌.. ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും കൊണ്ട് തള്ളുന്ന വേസ്റ്റ് തിന്ന് കൊഴുത്ത നായകൾ ആഹാരം കിട്ടാത്ത സമയം ആക്രമണകാരികൾ ആയേക്കാം... ഒരു സംഭവം നടന്നതിന് ശേഷം പ്രതിഷേധവും വഴി തടയലും നടപടിയും ഉണ്ടായിട്ടു കാര്യമില്ല..

നായകളെ കൊല്ലാൻ നിങ്ങൾക്ക് നിയമം ഇല്ലായിരിക്കും.. വർക്കലയിൽ എത്രയോ സ്ഥലം നഗരസഭയുടെ ഉണ്ടാകും. നായകൾക്കായി ഒരു ഷെൽട്ടർ പണിഞ്ഞാൽ മതി. ഒരു ആഴ്ച കൊണ്ട് ശല്യം തീർക്കാം...
നായകളുടെ ജീവനേക്കാൾ വലുത് തന്നെ ആണ് മനുഷ്യ ജീവൻ....

അധികാരികളോട് ഒരു വാക്ക്
നാളെ ഒരു പക്ഷേ തെരുവ് നായകൾ ആക്രമിക്കുന്നത് നിങ്ങളുടെ മക്കളെ ആയിരിക്കാം, നിങ്ങളുടെ വേണ്ടപ്പെട്ടവരെ ആയിരിക്കാം.. ആ നായകൾ ചിലപ്പോൾ പേപിടിച്ചവയായിരിക്കാം.. അപ്പോഴും നിങ്ങളുടെ മൗനം തുടരാൻ നിങ്ങൾക്ക് കഴിയണം.....