ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഷഹരൻപൂരിൽ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സഹറണ്‍പൂരില്‍ വെച്ച് ആസാദിന്‍റെ കാറിന് നേരെ വെടി വെക്കുകയായിരുന്നു.