തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു. തുടർന്ന് ക്വാറന്റീൻ കാലയളവിന് ശേഷം മറ്റന്നാൾ മന്ത്രി ചിഞ്ചുറാണിയെത്തി മൃഗങ്ങളുടെ പേരിടൽ ചടങ്ങും തുറന്നുവിടലും നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പരീക്ഷണാർത്ഥം കുരങ്ങിനെ തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.