ആലംകോട് ഗവ എൽപിഎസ് പ്രവേശനോത്സവം എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ: ആലംകോട് ഗവ എൽപിഎസ് പ്രവേശനോത്സവം എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച് എം റീജ സത്യൻ സ്വാഗതം ആശംസിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ,സ്കൂൾ വികസന സമിതി കൺവീനർ എ എം നസീർ ,വികസന സമിതി അംഗങ്ങളായ എ. നഹാസ്,നിജാസ് മുഹമ്മദ്,എം എ വഹാബ്,നിറക്കൂട്ട് 2023 കൺവീനർ എച്ച് നാസിം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വികസന സമിതി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.ചടങ്ങിൽ നവാഗതരായ വിദ്യാർഥികൾക്ക് അറേബ്യൻ ജ്വല്ലറി പഠനോപകരണങ്ങളും ,എസ് ബി ഐ ആലംക്കോട് ബ്രാഞ്ച് മധുര വിതരണവും നടത്തി. സെക്രട്ടറി ഷംന ടീച്ചർ പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.