*തിരുവനന്തപുരം മലയിൻകീഴ് കുണ്ടമണ്‍കടവില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.*

മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയെ ഭര്‍ത്താവായ പ്രശാന്തുകൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രശാന്ത് കുറ്റം സമ്മതിച്ചത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയില്‍ വിദ്യയെ താൻ മര്‍ദ്ദിച്ചുവെന്നാണ് പ്രശാന്ത് വെളിപ്പെടുത്തിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മര്‍ദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് പ്രശാന്തിന്റെ മൊഴിയില്‍ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.