ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുന്നതിൽ ജാതിക്ക് പങ്കില്ലെന്ന് മദ്രാസ് ഹൈകോടതി.

വേണ്ടത്ര അറിവും ശരിയായ പരിശീലനവും പൂജാ കർമ്മങ്ങൾ നടത്താനുള്ള യോഗ്യതയും മാത്രമാണ് പൂജാരിക്ക്‌ ആവശ്യം. ജസ്റ്റിസ്‌ എൻ. വെങ്കടേശ്‌ ആണ് വിധി പ്രസ്താവിച്ചത്.

ശ്രീ സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തിൽ പൂജാരി നിയമനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ ആൻഡ് സി.ഇ) നൽകിയ പരസ്യത്തെ ചോദ്യം ചെയ്ത് മുത്തു സുബ്രഹ്മണ്യ ഗുരുക്കൾ 2018ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് പൂജാരി നിയമനത്തിന് ജാതി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.