കനത്ത ചൂടിനെ തുടർന്ന് ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നത് പതിവായിട്ടുണ്ട്. കൂടാതെ, 50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില 700 രൂപയോളമായാണ് ഉയർന്നിരിക്കുന്നത്. തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിപണിയിലേക്ക് കോഴികൾ എത്തുന്നുണ്ട്. കോവിഡിന് മുൻപ് വരെ 50 ശതമാനത്തോളം വരെ കോഴിയിറച്ചി തദ്ദേശീയമായാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. കോവിഡിന് ശേഷം ഇത് 20 ശതമാനമായി ചുരുങ്ങുകയായിരുന്നു. ഈ മാസം മുതൽ ട്രോളിംഗ് നിരോധനം വരുന്നതോടെ ചിക്കന് ഡിമാൻഡ് വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, വില വീണ്ടും ഉയരുമെന്നാണ് സൂചന. അതേസമയം, നിലവിലെ സ്ഥിതി തുടർന്നാൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും വില കൂടുന്നതാണ്.