ഇരുപത്തിയൊൻപതാമത് അമ്മ ജനറൽ ബോഡി മീറ്റിങ്ങ് കൊച്ചിയിൽ നടന്നു

എല്ലാവർഷവും ജൂൺ മാസത്തിൽ അവസാന ഞായറാഴ്ച അമ്മ എന്ന സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങ് നടക്കാറുണ്ട്. ഈ വർഷത്തെ ജനറൽ ബോഡി മീറ്റിങ്ങ് ഇന്നലെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. അമ്മയിലെ അംഗങ്ങൾക്ക് ഒത്തുകൂടുവാനും , സൗഹ്യദം പുതുക്കുവാനു ഈ മീറ്റിങ്ങിന് അംഗങ്ങൾ എല്ലാവരും തുല്യ പ്രാധാന്യം നൽകുന്നു. കോവിഡ് പ്രതിസന്ധികൾ മൂലം തുടർച്ചയായി രണ്ട് വർഷങ്ങൾ അമ്മയുടെ ഒത്തുകൂടൽ നടന്നിരിന്നില്ല. ഇത്തവണയും വിപുലമായ ഒത്തുകൂടലാണ് അമ്മ സംഘടന ഒരുക്കിയത്. ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്നലെ രാവിലെ പത്ത് മണിക്ക് തന്നെ പരുപാടിക്ക് തുടക്കമായി. ഏകദേശം നാന്നൂറ്റിതൊണ്ണൂറോളം അംഗങ്ങൾ ഉള്ള അമ്മയിൽ ധാരാളം അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്തു. ഏറെ നാളുകൾക്ക് ശേഷം നടി ജയഭാരതി അമ്മയുടെ പരിപാടിയിൽ പങ്കെടുക്കുന്നു എന്ന പ്രേതേകത കൂടി ഉണ്ട് ഈ യോഗത്തിന് .അമ്മയുടെ അകത്തും പുറത്തുമുള്ള സഹായ പ്രവർത്തനങ്ങൾ പുതിയ അംഗങ്ങളെ സംഘടനയിലേക്ക് കൂടുതൽ അടുപ്പിച്ചു. പുതുതായി അമ്മ സംഘടന അംഗത്യം നൽകിയ താരങ്ങളിൽ ധ്യാൻ ശ്രീനിവാസൻ , കോട്ടയം രമേശ്, നിഖില വിമൽ , മമിത ബൈജു , എന്നിവരും അംഗത്യം സ്വീകരിച്ചു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന്റെ നേത്യുത്തത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഒരു അഘോഷദിവസമാണ് കൊച്ചിയിൽ ഓരോ വർഷവും അരങ്ങേറുന്നത്. ഇത്തവണ അമ്മയുടെ പരിപാടി നേരിട്ട് സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഹൈദർ അലിയുടെ മൂവി വേൾഡ് മീഡിയക്കായിരിന്നു. മണിയൻ പിള്ള രാജു, ശ്വേതമേനോൻ , എന്നിവരാണ് അമ്മയുടെ വൈസ് പ്രസിഡന്റുമാർ . തുടർച്ചയായി ഇരുപത് വർഷത്തോളം ജനറൽ സെക്രട്ടറി ആയി തുടരുന്ന ഇടവേള ബാബുവും, ജോയിൻ സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ധിക്കും പ്രവർത്തിച്ചു വരുന്നു.

കമ്മറ്റി അംഗങ്ങളായി ലാൽ , ലെന, വിജയ് ബാബു, രചന നാരയണൻകുട്ടി, മഞ്ജുപിള്ള , സുധീർ കരമന, ഹണി റോസ് , ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ ,ബാബുരാജ്, എന്നീ നടി നടൻമ്മാരും പ്രവർത്തിക്കുന്നു. മുതിർന്ന താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി , എന്നിവരും സംഘടനക്ക് വേണ്ടി സഹകരിച്ച് വരുന്നു. നമ്മെ വിട്ടു പിരിഞ്ഞ ഇന്നസെന്റ്, മാമ്മുക്കോയ, എന്നിവരെ ഓരോ താരങ്ങളും അവരുടെ ഓർമ്മകൾ പങ്കുവെച്ചു. അമ്മയിൽ അവശത അനുഭവിക്കുന്ന നൂറിൽ കൂടുതൽ വരുന്ന അംഗങ്ങൾക്ക് എല്ലാ മാസവും കൈനീട്ട സഹായവും , ആരോഗ്യ, അപകട ഇൻഷുറൻസും നൽകി വരുന്നു. പ്രളയ സമയത്തും, കോ വിഡ് മഹാമാരിയുടെ സമയത്തും അമ്മ സംഘടന ധാരാളം സഹായങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്തിരിന്നു. അമ്മയിലെ അംഗങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വിന്റി 20 എന്ന ചിത്രം 2008 ൽ ആയിരിന്നു റിലീസിന് എത്തിയത്. പിന്നീട് കേരളത്തും , പുറത്തുമായി ധാരാളം സ്‌റ്റേജ് ഷോകളും അമ്മ സംഘടിപ്പിച്ചിരിന്നു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി സൂപ്പർ താരങ്ങളും , മറ്റു അംഗങ്ങളെയും ഒന്നിച്ചു നിർത്തി പുതിയ ഒരു ചിത്രത്തിന്റെ ആലോചനയിലാണ് അമ്മ എന്ന സംഘടന. ഏകദേശം നൂറ്റിമൂപ്പത്തിയഞ്ചാളം താരങ്ങൾ വേഷമിടുന്ന ചിത്രത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നത് ടി കെ രാജീവ് കുമാറും സംവിധാനത്തിൽ രാജീവ് കുമാറിന്റെ കൂടെ പ്രിയദർശനും സഹകരിക്കുന്നു. താരങ്ങൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണസാധനങ്ങളും , ഒത്തുകൂടലിന്റെ ഓർമ്മകൾ പുതുക്കുവാനായി ഫോട്ടോ സെഷനുകളും , കലാപരിപാടികളും ചടങ്ങിൽ ഏർപ്പെടുത്തിയിരിന്നു. 1994 മെയ്യ് 31 തീയതി സുരേഷ് ഗോപി , ഗണേഷ് കുമാർ , മണിയൻപിള്ള രാജു, എന്നിവരുടെ നേത്യുത്തിൽ തിക്കുർശ്ശി സുകുമാരൻ നായരാണ് അമ്മ എന്ന സംഘടന ഉൽഘാടനം ചെയ്തത്. ആദ്യ സംഘടനയുടെ പ്രസിഡന്റായി സോമനേയും പിന്നീട് നീണ്ട പതിനെട്ട് വർഷങ്ങൾ അമ്മയെ നയിച്ച ശ്രീ ഇന്നസെന്റും, പുതിയ പ്രസിഡന്റായ മോഹൻലാലും ഉത്തരവാദിത്യത്തോടു കൂടി സംഘടനയെ നയിച്ചു കൊണ്ടുപോവുന്നു.