ലോകസുന്ദരി മത്സരത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം 71-ാമത് ലോകസുന്ദരി മത്സരം ഇന്ത്യയില്‍ എത്തുന്നു. നവംബറിലാണ് മത്സരം എന്നാണ് റിപ്പോര്‍ട്ട്. തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 1996-ലാണ് ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അത്തവണത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.
റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡന്‍ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), പാര്‍വതി ഓമനക്കുട്ടന്‍ (2008), മാനുഷി ചില്ലര്‍ (2017) എന്നിവരാണു ഇന്ത്യയിലേക്ക് ലോക സുന്ദരി കിരീടം എത്തിച്ചത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. നിരവധി മത്സരങ്ങളാണു മത്സരാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നത്. ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി 2022 ലെ ലോകസുന്ദരി പോളണ്ടിന്റെ കരലീന ബിയെലവ്‌സ്‌ക നിലവില്‍ ഇന്ത്യയിലുണ്ട്.