കോടതികളുടെ പ്രവർത്തനം തുടങ്ങിയപ്പോഴുണ്ടായ ആവേശം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് ഇപ്പോഴില്ല. മൂന്നു മാസമായി പ്രോസിക്യൂട്ടർമാർക്കും താത്കാലിക ജീവനക്കാർക്കും ശമ്പളം കൊടുക്കാതെയായിട്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു. കെട്ടിട വാടകയും നൽകുന്നില്ല. കേന്ദ്ര ഫണ്ട് എത്തിയില്ലെന്നാണ് ഇതിന് സംസ്ഥാന സർക്കാരിന്റെ വാദം.എന്നാൽ ഒൻപത് കോടി കേന്ദ്ര സർക്കാർ വിഹിതം ഒരാഴ്ച മുൻപ് എത്തി. ഇനി സംസ്ഥാന വിഹിതമായി 3 കോടി കൂടി അനുവദിക്കണം. എന്നാൽ അതും വൈകുകയാണ്. സംസ്ഥാനം കൂടി കനഞ്ഞാലെ ഇനി കോടതികളിലേക്ക് പണമെത്തൂ. ഒരു മാസം 15 കേസുകള്‍ തീർപ്പാക്കണമെന്നാണ് പ്രോസിക്യൂട്ടർമാർക്കുള്ള നിർദ്ദേശം. സാക്ഷി വിസ്താരവും വിചാരണയും തെളിവെടുപ്പും അടക്കം നിർണായക ചുമതലകളാണ് പ്രോസിക്യൂട്ടർമാർക്ക് മുന്നിലുള്ളത്. ജോലി ചെയ്യുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമാണ് ശമ്പളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്. വിചാരണയിലുണ്ടാകുന്ന കാലതാമസം പോക്സോ കേസില്‍ ഇരകളുടെ കൂറുമാറ്റത്തിന് അടക്കം കാരണമാകുമ്പോഴാണ് ഏറെ ജാഗ്രത പുലർത്തേണ്ട കോടതികളോടുള്ള അനാസ്ഥ.