ശ്രീനാരായണ ഗുരുദേവന്‍റെ മഹാസങ്കല്‍പ്പമായിരുന്ന ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ (മതമഹാപാഠശാല) പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട പഠനകോഴ്സില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകള്‍, ഭാരതീയ വേദാന്ത ദര്‍ശനം, മതമീമാംസ, ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വമത പഠനം, ഇതര ദാര്‍ശനിക ചിന്താധാരകള്‍ തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശിവഗിരി മഠത്തില്‍ താമസിച്ച് അദ്ധ്യയനം നടത്തുന്നതിനുള്ള എല്ലാ പ്രാഥമിക സൗകര്യങ്ങളും മഠത്തില്‍ നിന്നും ലഭിക്കുന്നതാണ്. ജാതിമതഭേദമെന്യേ എല്ലാവിധ ഭേദചിന്തകള്‍ക്കും അതീതമായ ശ്രീനാരായണ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഈ പഠനകോഴ്സില്‍ പങ്കെടുക്കാം. പഠിതാക്കളുടെ മുഴുവന്‍ ചിലവും ശിവഗിരി മഠം വഹിക്കുന്നതായിരിക്കും. ആശ്രമോചിതമായ ജീവിതചര്യ ശീലിച്ച് പഠിക്കുവാന്‍ താല്‍പ്പര്യമുള്ളവരുടെ വിശദമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകള്‍ ജൂണ്‍ 20 നകം ജനറല്‍ സെക്രട്ടറി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം, വര്‍ക്കല 695141, തിരുവനന്തപുരം എന്ന വിലാസത്തില്‍ കിട്ടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശിവഗിരി മഠം പി.ആര്‍.ഒ., ഫോണ്‍: 9447551499