എസ്‍ വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പരിസ്ഥിതി സംരക്ഷണ വാരം ജില്ലാതല ഉദ്ഘാടനം വർക്കല സോണിലെ ജൗഹരിയ്യ ക്യാമ്പസിൽ ജെ.എസ് ജയലാൽ എം.എൽ.എ നിർവഹിച്ചു.

വർക്കല: എസ്‍ വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ‘പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക’ എന്ന തലക്കെട്ടിൽ ജൂൺ പതിനൊന്നു വരെ നടക്കുന്ന പരിസ്ഥിതിവാരം പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വർക്കല സോണിലെ ജൗഹരിയ്യ ക്യാമ്പസിൽ ജെ.എസ് ജയലാൽ എം.എൽ.എ നിർവഹിച്ചു. പരിസ്ഥിതി ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ചവർക്ക് വാർഡ്‌ മെമ്പർ വിജയൻ സമ്മാനദാനം നൽകി. ആയിരത്തി അഞ്ഞൂറ് ഫലവൃക്ഷതൈകൾ വിതരണം നടത്തി. തുടർന്ന് നിസാർ കാമിൽ സഖാഫിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്‍ വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷരീഫ് സഖാഫി, അബ്ദുൽ സലാം അഹ്സനി, മൻസൂറുദ്ദീൻ ഹാജി, അഹ്‌മദ്‌ ബാഖവി, എ. കെ നിസാമുദ്ദീൻ, ഹസൻ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ്‌ ജൗഹരി സ്വാഗതവും നൗഫൽ മദനി നന്ദിയും പറഞ്ഞു.