തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് ആറര മണിയോടെ കെഎസ്ആര്‍ടിസി ബസിനുള്ളിലായിരുന്നു പീഡനശ്രമം. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം.
ബസുകളിൽ മാറി മാറി കയറി ലൈംഗിക ചേഷ്ട, പ്രതിയിൽ നിന്ന് കണ്ടെത്തിയത് നിരവധി ബസ് ടിക്കറ്റുകൾ; കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :
ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ ആയൂരിൽ നിന്നാണ് പ്രതി കയറിയത്. അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയ പ്രതി ലൈംഗികാവയവം പുറത്തെടുത്ത് ദേഹത്ത് മുട്ടിക്കുകയായിരുന്നു. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചു. തുടര്‍ന്ന് മറ്റ് യാത്രക്കാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. ബസ് നിർത്തി ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരം നന്ദാവനത്ത് താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത ചടയമംഗലം പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡന ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന്കോടതിയിൽ ഹാജരാക്കും.