ശംഖുമുഖം ബീച്ചിൽ മുള നട്ടു പിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങി.

ലോക സമുദ്ര ദിനത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ചിൽ മുള നട്ടു പിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ബീച്ചിനടുത്തുള്ള മുത്തുച്ചിപ്പി പാർക്കിൽ തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടർ റിയ സിങ് , ചീഫ് എയർപോർട്ട് ഓഫീസർ ദർശൻ സിങ്, ഡി ടി പി സി സെക്രട്ടറി ഷാരോൺ വീട്ടിൽ എന്നിവർ ചേർന്ന് ആദ്യ തൈകൾ നട്ടു. ഗോൾഡൻ ബാംബൂ ഇനത്തിൽ പെട്ട തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി 50 തൈകൾ നട്ടു. ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനൊപ്പം കടലാക്രമണം പ്രതിരോധിക്കാനും പദ്ധതി സഹായകരമാകും.