ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ജംഗ്ഷനിൽ സ്വകാര്യ ബസും,സ്ക്കൂൾ ബസും കൂട്ടിയിടിച്ചു. രാവിലെ ആറരയോടെ കുട്ടികളെ കൂട്ടികൊണ്ടുവരാൻ പോകവേയായിരുന്നു അപകടം. സ്ക്കൂൾ ബസിൽ കുട്ടികൾ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സ്വകാര്യ ബസിലെ യാത്രിക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.