*ദേശീയപാത പൂവൻപാറയിൽ റോഡിലെ വെള്ളം കണ്ടു ഭയന്ന് കാറിന്റെ നിയന്ത്രണം തെറ്റി അപകടം*

 ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം മാടൻനട ക്ഷേത്രത്തിനു മുൻപിലെ വെള്ളത്തിൽ പെട്ടുപോയ കാറിന്റെ നിയന്ത്രണം തെറ്റി സമീപത്തെ കമ്പിവേലി ഇടിച്ചു തെറിപ്പിച്ചു. കാറിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു..
രാത്രി 11 30 നാണ് സംഭവം.
 മഴപെയ്താൽ അപ്പോൾ തന്നെ റോഡ് ആകെ വെള്ളം നിറയുന്നു. കുറെ നാളായി ഇതാണ് ഇവിടുത്തെ സ്ഥിതി. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്.