കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടിയാണ് സാംബശിവൻ എന്നയാളുടെ വീട്ടുവളപ്പിൽ കാട്ടുപന്നിയെ കണ്ടത് ഉടനെ തന്നെ വീട്ടിലെ ഗേറ്റും മറ്റും പൂട്ടുകയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വനംവകുപ്പിനെയും അറിയിക്കുകയും ചെയ്തു.
പഞ്ചായത്ത് അധികൃതർ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുവാദം നൽകുകയും തുടർന്ന് വർക്കല സ്വദേശിയായ റിട്ടയേർഡ് ഫിസിക്കൽ എജുക്കേഷൻ മാസ്റ്ററായ വിമൽ സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചിടുകയായിരുന്നു
അയിരൂർ പോലീസിന്റെയും ഇലകമൺ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ ആയിരുന്നു കാട്ടുപന്നിയെ വെടിവെച്ചിട്ടത്.