ബാല സിനിമയിലേക്ക് തിരികെഎത്തുന്നു :ശസ്ത്രക്രിയയ്ക്ക് ശേഷം ഇതാദ്യമായി ജിമ്മില്‍,

നടൻ ബാലയ്ക്ക് താൻ അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കാൻ സാധിച്ചിട്ടുണ്ട് എന്നതില്‍ സംശയമുള്ള കാര്യമില്ല.

എന്നാല്‍ അതിനെക്കാള്‍ മേളില്‍ തന്റെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ഏറെ പ്രത്യക്ഷപ്പെടാറുണ്ട്. പിന്നണിഗായിക അമൃത സുരേഷുമായുള്ള വിവാഹം, പിന്നീട് വിവാഹമോചനം, ഇരുവരുടെയും രണ്ടാം വിവാഹം തുടങ്ങി അവരുടെ എല്ലാ ജീവിത മുഹൂര്‍ത്തങ്ങളും മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതിനിടയില്‍ നടൻ ബാലയുടെ ആരോഗ്യ നില ഏറെ വഷളാകുകയും മറ്റ് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. മാര്‍ച്ച്‌ ആദ്യവാരം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലും പിന്നീട് കരള്‍ രോഗത്തിനും അദ്ദേഹത്തിന് ചികിത്സ നല്‍കുകയുണ്ടായി . ഇതിന് ശേഷം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. ഇപ്പോളിതാ ഏറെ ആവേശത്തോടെ നടൻ ബാലയുടെ തിരിച്ച്‌ വരവാണ് നാം ജിം വർക്ക്ഔട്ടീൽ കാണുന്നത്.