പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം നൽകി, കുട്ടികളും അധ്യാപകരും PTA പ്രതിനിധികളും ഒത്തൊരുമിച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പ്രകൃതിയുമായുള്ള ആത്മബന്ധം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സിനും ഓരോ ചെടികൾ നൽകി. കൂടാതെ വൃക്ഷത്തൈ നൽകിക്കൊണ്ട് സീഡ് എക്കോ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ഇക്കോ ക്ലബ്ബിന് വേണ്ടി കുട്ടികൾ തയ്യാറാക്കിയ ലോഗോയും പ്രകാശനം ചെയ്തു.
സ്കൂൾ ഗാർഡൻ ധാരാളം ചെടികൾ വച്ച് പിടിപ്പിച് മനോഹരമാക്കി. മുൻ അധ്യാപിക ശ്രീമതി. ലത ടീച്ചറിന്റെ അകമഴിഞ്ഞ സഹായം ഈ ഉദ്യമത്തിന് ഉണ്ടായിരുന്നു. കൂടാതെ വിത്ത് a friend എന്ന പദ്ധതിക്കും തുടക്കമായി.
സ്കൂൾ ജെ ആർ സി യൂണിറ്റ് സ്കൂൾ വളപ്പിൽ ഒരു പച്ച ക്കറി തോട്ടം നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചു. ബഹു : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ ഇത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാ ആഘോഷതങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങളും പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു