പിന്നീട് പതിനെട്ടാം പടിയില്‍ ആഴി തെളിയിക്കും. ഇന്ന് മറ്റു പൂജകളില്ല. മിഥുനം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിനാണ് നടതുറപ്പ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.