ആലംകോട് ഗവ.എൽപി എസ്സിൽ വാട്ടർ കെയിനുംപുസ്തകങ്ങളും സംഭാവന ചെയ്ത് ഫെഡറൽ ബാങ്ക് ആലംകോട് ബ്രാഞ്ച്

ആലംകോട് : ജി എൽ പി എസ് ആലംകോടിന് ആലംകോട് ഫെഡറൽ ബാങ്കിന്റെ വകയായി രണ്ട് വാട്ടർ കെയിൻ സംഭാവന ചെയ്തു. അതോടൊപ്പം വായനാദിനാചരണ ഭാഗമായി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ........... ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സ്കൂൾ വികസന സമിതി അംഗം വഹാബ്, ഹെഡ്മിസ്ട്രസ് റീജ സത്യൻ, ബാങ്ക് ജീവനക്കാർ അധ്യാപകർ എന്നിവർ സംബന്ധിച്ചു.