ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ[INTUC] നേതൃത്വത്തിൽ മേയ് 31 ന് സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരായ എസ് അനിൽകുമാർ( വെഹിക്കിൾ സൂപ്പർ വൈസർ) എസ് ശിവകുമാർ(മെക്കാനിക്ക്)
എന്നിവർക്ക് യാത്രയയപ്പും സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ഡി ബൈജു ( സ്റ്റേഷൻ മാസ്റ്റർ) വിന് ഉപകാരവും നൽകി. ഒപ്പം എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് അവാർഡ് വിതരണവും നടന്നു. യൂണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം വി എസ് ശ്യാം കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൈ എൻ ടി യു സി ദേശീയ നിർവാഹക സമിതി അംഗം വി എസ് അജിത്കുമാർ ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ അനൂപ് മുഖ്യപ്രഭാഷണവും നടത്തി.
യൂണിറ്റ് സെക്രട്ടറി ശ്രീ രാജീവ് റ്റി യു സ്വാഗതം പറഞ്ഞു. യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സന്തോഷ്, സൌത്ത് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു, നോർത്ത് ജില്ലാ ട്രഷറർ വിനയൻ, കെ ഗോപകുമാർ ബി എസ് ആശ, കെ ലിസ, ബി സുഗീത എന്നിവർ സംസാരിച്ചു.