അനിമല്‍ കീപ്പര്‍മാരാണ് മരത്തില്‍ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഇന്നലെ വൈകീട്ടാണ് ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതാകുന്നത്.
അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത്. പെൺകുരങ്ങ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതൽ കുരങ്ങിനെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.