30,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും,ATM കാർഡും സംഘം തട്ടിയെടുത്തു. സനൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി..
പോണ്ടിച്ചേരിയിൽ താമസിക്കുന്ന സഹോദരിയുടെ അടുത്തേയ്ക്ക് പോകുന്നതിനായി ഇന്നലെ വൈകുന്നേരം 5 മണിയോടെ കടയ്ക്കലിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് സനൽ. ഏഴ് മണിയോടെ നിലമേൽ എത്തി MC റോഡിൽ ബസ് കാത്തു നിൽക്കവെ തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കാർ കൈ കാണിച്ച്
ലിഫ്റ്റ് ചോദിച്ചു. കാറിൽ കയറി മുന്നോട്ട് പോകവെ യാത്രക്കാരിലൊരാൾ നീ സ്ക്വാഡിലുള്ളവനല്ലേയെന്ന് ചോദിച്ചു കൊണ്ട് മുഖത്ത് ഇടിക്കുകയും പിന്നാലെ മർദിക്കുകയുമായിരുന്നുവെന്ന് സനൽ പറയുന്നു.തുടർന്ന് സനലിൻ്റെ ബോധം നഷ്ടപ്പെട്ടു.രാവിലെ 4.30 മണിയോടെ ബോധം തിരികെ വരുമ്പോൾ കിളിമാനൂർ പുതിയകാവിലുള്ള ATM കൗണ്ടറിനുള്ളിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു..
കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്ന് സനൽ പറഞ്ഞു.കയ്യിലുണ്ടായിരുന്ന 30,000 രൂപയും രണ്ടു മൊബൈൽ ഫോണും ATM കാർഡും സംഘം തട്ടിയെടുത്തു. ക്രൂര മർദ്ദനത്തെ തുടർന്ന് അവശനായ യുവാവ് ഓട്ടോയിൽ സ്വന്തം നിലയ്ക്ക് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു..യുവാവിന്റെ വിശദമായ മൊഴിയെടുത്ത ശേഷം കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുമെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. സനലിനെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.