കടക്കാവൂർ ജനമൈത്രി പോലീസും ആറ്റിങ്ങൽ ബി.ആർ.സി യു മായി ചേർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് "ഈ തണലിൽ ഇത്തിരി നേരം "എന്ന പേരിൽ സൗഹൃദ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കടയ്ക്കാവൂർ: കടക്കാവൂർ ജനമൈത്രി പോലീസും ആറ്റിങ്ങൽ ബി.ആർ.സി യു മായി ചേർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് "ഈ തണലിൽ ഇത്തിരി നേരം "എന്ന പേരിൽ സൗഹൃദ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജിൻ ലൂയിസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് പ്രസംഗം, ചിത്രരചന തുടങ്ങിയവ നടത്തി.തുടർന്ന് കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസിലെ കുട്ടികളുടെ നൃത്തവും അവതരിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ചടങ്ങൽ പങ്കെടുത്ത ഭിന്നശേഷി കുട്ടികൾക്കും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ജയപ്രസാദ്, ബി ആർ സി ട്രെയിനർ ബിനു വി നാഥ്, അമൃത എസ്. കൃഷ്ണ, എസ് പി സി അധ്യാപകരായ വിനോദ് മോഹൻദാസ്, അജിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.