ലോറിക്കുള്ളില്‍ വെച്ച് ഡ്രൈവറെ കുത്തിക്കൊന്നു

കണ്ണൂരില്‍ ലോറി ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാര്‍ സ്വദേശി ജിന്റോയാണ് മരിച്ചത്. കമ്മീഷണര്‍ ഓഫീസിന് സമീപം വെച്ച് ലോറിക്കുള്ളില്‍ വെച്ചായിരുന്നു ആക്രമണം. എന്നാൽ പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ജിന്റോയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ കണ്ണൂരെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസിപി രത്‌നകുമാര്‍ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ നൂറ് മീറ്റര്‍ അകലെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു