എം ഡി എം എ യുമായി വക്കം സ്വദേശി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ.

എം ഡി എം എ കൈവശം വച്ച യുവാവിനെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

 വക്കം ഒന്നാം ഗേറ്റിന് സമീപം തിരുവാതിരയിൽ വിനേന്ദ്ര പ്രസാദ് ആണ് (36) പിടിയിലായത്.
 രാത്രിയിൽ ചെറുവള്ളി മുക്ക് ജംഗ്ഷൻ സമീപം സംശയാസ്പദമായ രീതിയിൽ ബൈക്കിൽ കണ്ട യുവാവിനെ പോലീസ് പരിശോധിയ്ക്കുകയുണ്ടായി.
പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഇയാൾ നിന്നും 200 mg മാരക ലഹരി വസ്തുവായ എംഡി എം എ കണ്ടെത്തുകയായിരുന്നു .
ചിറയിൻകീഴ് എസ് എച്ച് ഒ കണ്ണൻ ,
എസ് ഐ സുമേഷ് ലാൽ,അനൂപ്, വിഷ്ണു ,ജുഗുനു എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു