വിലയിൽ വീണ്ടും ഇടിവ്; സ്വർണവില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിലേക്ക് എത്തി. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണി നിരക്കിലും പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4568 രൂപയാണ്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.