തലസ്ഥാനത്തു വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവാവ് പിടിയിൽ.

വട്ടിയൂർക്കാവ് പോളിടെക്‌നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി വില്പന നടത്തിയയാളാണ് എക്സൈസ് പിടിയിലായത്. 25 വയസ്സുള്ള ഗോകുൽ ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും പാർട്ടിയും ചേർന്ന് 2.512 ഗ്രാം MDMA സഹിതം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇയാളുടെ വലയിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തി ആവശ്യമായ കൗൺസിലിംഗ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, WCEO അജ്ഞന എന്നിവർ പങ്കെടുത്തു.