ചിറയിൻകീഴ്. അഴൂർ മുട്ടപ്പലത്ത് രാത്രി വീട്ടിൽ കയറി സ്വർണാഭരണങ്ങളും സിംഗപ്പൂർ ഡോളറുമടക്കം കടത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.അഴൂർ വാറുവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ അഴൂർഷാഫി എന്ന് വിളിപ്പേരുള്ള ഷാഫി (33)യെയാണ് അറസ്റ്റ് ചെയ്തത്.നേരത്തേ കവർച്ച സംഘത്തിൻ്റെ തലവൻ അഴൂർ മുട്ടപ്പലം സ്വദേശി മിന്നൽ ഫൈസൽ, സഹായികളായ മുൻ ജ്വല്ലറി ഉടമ തിരുവനന്തപുരം പട്ടം വ്യാസനഗറിൽ ജയശീലൻ, സ്വകാര്യബസ് ഡ്രൈവറും ആറ്റിങ്ങൽ സ്വദേശിയുമായ കണ്ണൻ, അകൗൻ്റ് സ്മിത എന്നിവരടക്കം നാലുപേരേ അറസ്റ്റു ചെയ്തിരുന്നു.