വീട്ടു വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വിലവൂര്‍കോണം, മണ്ണയം, നിഥീഷ് ഭവനില്‍ മഹിലാല്‍ (22) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അടുതലയിലുള്ള വീട്ടില്‍ ജോലിക്കായി എത്തിയ ബിജോയ് എന്ന ആള്‍ വീടിന്റെ സിറ്റൗട്ടിന് മുന്‍വശത്തായി പാര്‍ക്ക് ചെയ്യ്തിരുന്ന സ്‌കൂട്ടറാണ് മോഷ്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്.
ജോലി കഴിഞ്ഞ് തിരികെ എത്തിയ ബിജോയ് വാഹനം മോഷണം പോയതായി മനസ്സിലാക്കി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍
പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും മോഷണം പോയ വാഹനം കണ്ടെത്തുകയും ചെയ്തു. സാഹചര്യ തെളിവുകളുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതി
നും മോഷണ മുതല്‍ കണ്ടെത്തുന്നതിനും സഹായകമായത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മോഷണ കുറ്റത്തിന് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.