ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും (128), സെഞ്ചുറിക്കരികെ സ്റ്റീവന്‍ സ്മിത്തുമാണ് (88) ഓസീസിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.ഡേവിഡ് വാർണർ (43), ലബുഷെയ്‌നെ (26),സ്മാന്‍ ഖവാജ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. എന്നാൽ ലഭിച്ച തുടക്കം പിന്നീട് മുതലെടുക്കാൻ സാധിച്ചില്ല. നിലവിൽ സ്മിത്ത് ഹെഡ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. ഇന്ത്യയ്ക്കായി ഷമി സിറാജ് താക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.
ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.