ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ ഉപദേവതമാരുടെ മൂന്ന് ശ്രീ കോവിലുകൾ കുത്തിത്തുറന്നു. അതിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ പുറത്തെടുത്തു. ഉണ്ടായിരുന്ന നാല് കാണിക്ക വഞ്ചികളിൽ മൂന്നെണ്ണവും പൊട്ടിച്ച് പണം അപഹരിച്ചു. ക്ഷേത്രമുറ്റത്ത് തന്നെ കാണിക്ക വഞ്ചികൾ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ് പാൽക്കുളങ്ങര ഭഗവതി ക്ഷേത്രം. മതിയായ ജീവനക്കാരെ നൽകാത്തത് ഉൾപ്പെടെയുള്ള അവഗണനയാണ് മോഷ്ടാക്കൾക്ക് അവസരം ഒരുക്കിയത് ആരോപണം.
വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്രമുറ്റത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.