മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭ ആറ്റിങ്ങല്‍ എം.എല്‍.എ . ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് തൊപ്പിച്ചന്ത ഇന്ദിര മിനി റീജന്‍സി ഹാളില്‍ ബഹു. ആറ്റിങ്ങല്‍ എം.എല്‍.എ ശ്രീമതി. ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിഡന്‍റ് ശ്രീ. എ നഹാസ് യോഗത്തില്‍ അവതരിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. പ്രിയദര്‍ശിനിയും പരിസ്ഥിതിദിന പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി സുധീറും ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ലിസി വി തമ്പി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ബൈജു, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ശ്രീ. ബിജുകുമാര്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി ഹരിതകര്‍മ്മസേനാംഗങ്ങളെ യോഗത്തില്‍ അനുമോദിക്കുകയും സോഷ്യല്‍ ഓഡിറ്റിനായുള്ള റിപ്പോര്‍ട്ട് ഓഡിറ്റിംഗ് ടീം കണ്‍വീനര്‍ക്ക് പ്രസിഡന്‍റ് കൈമാറുകയും ചെയ്തു.