വർക്കല: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും കാൽവഴുതി വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. അയിരൂർ കച്ചിലഴികത്തു വീട്ടിൽ അനു (34) വാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. അയിരൂർ പാലത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു അനു. സ്റ്റാൻഡിന് സമീപമുള്ള മാവിലാണ് മാങ്ങ പറിക്കാൻ കയറിയത്.
ഇതിനിടെ കാൽവഴുതി നിലത്തുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പവിത്ര. മക്കൾ: അലോക്, തൃലോക്. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടന്നു